ഇവിടെയുണ്ട് ബാപ്പുവിന്‍െറ കനു, ശരണാര്‍ഥിയായി
text_fieldsന്യൂഡല്‍ഹി: കടലോരത്തൂടെ നടക്കുന്ന ഗാന്ധിജിയുടെ വടിയുടെ തുഞ്ചത്തു പിടിച്ച് നിറഞ്ഞ ചിരിയുമായി മുന്നോട്ടായുന്നൊരു ട്രൗസറുകാരന്‍ കുഞ്ഞിന്‍െറ ചിത്രം ഓര്‍ക്കുന്നുവോ? മകന്‍ രാംദാസിന്‍െറയും നിര്‍മലയുടെയും മകന്‍ കനുഭായ് ആയിരുന്നു ചരിത്രമായി മാറിയ ആ ചിത്രത്തിലെ ബാലന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ മുഖം കാമറയില്‍ പതിയുന്നു. ഇപ്പോള്‍ വയസ്സ് 87. തലസ്ഥാനത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസി എന്ന നിലയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരു വിശ്രാം വൃദ്ധാശ്രമത്തിലേക്ക് ഭാര്യ ഡോ. ശിവലക്ഷ്മിയെയും കൂട്ടി കനുഭായ് ഗാന്ധി എത്തിയത്. സൗകര്യങ്ങള്‍ വളരെ കുറഞ്ഞ ഈ വൃദ്ധമന്ദിരത്തില്‍ ഓര്‍മനഷ്ട രോഗമുള്ളവരും മാനസിക-ശാരീരിക തളര്‍ച്ചയുള്ളവരുമായ അന്തേവാസികളെയാണ് സംരക്ഷിച്ചുപോരുന്നത്. മക്കളില്ലാത്ത ഈ ദമ്പതിമാര്‍ നാലു പതിറ്റാണ്ട് അമേരിക്കയില്‍ സേവനമനുഷ്ഠിച്ച് 2014ലാണ് ഇന്ത്യയിലേക്ക് തിരിച്ചത്തെിയത്. രണ്ടു വര്‍ഷം വിവിധ ആശ്രമങ്ങളിലായി കഴിഞ്ഞിരുന്ന ഇവര്‍ ഈ മാസം ഡല്‍ഹിയിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു.
ഗാന്ധിജി വെടിയേറ്റ് മരിക്കുമ്പോള്‍ 17 വയസ്സായിരുന്നു കനുവിന്. ബാപ്പുജിയുടെ പ്രിയപൗത്രന് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രൈത്തിനെ ഇതിനായി ചുമതലപ്പെടുത്തി. ഹാര്‍വഡ് ബിസിനസ് സ്കൂളിലേക്ക് അയക്കണമെന്നായിരുന്നു യു.എസ് അംബാസഡറുടെ നിര്‍ദേശമെങ്കിലും കനുവിന്‍െറ ആഗ്രഹമനുസരിച്ച് മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ അപൈ്ളഡ് മാതമാറ്റിക്സിന് ചേര്‍ത്തു. ഇദ്ദേഹം നാസയിലും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിലും ഗവേഷകനായി ജോലി ചെയ്തപ്പോള്‍ ഡോ. ശിവലക്ഷ്മി ബോസ്റ്റണില്‍ അധ്യാപനവും പഠനഗവേഷണങ്ങളും നടത്തി.
ജീവിതത്തില്‍ പിന്നെ പല ഉയര്‍ച്ച താഴ്ചകളും മാറിമറിച്ചിലുകളുമുണ്ടാകുമല്ളോ, ഒടുവില്‍ ഇവിടെയത്തെി എന്ന് ഈ വയോധികര്‍ പറയുന്നത് വിഷമം കിനിയുന്ന ശബ്ദത്തിലാണ്. വര്‍ധ, നവ്രാസി എന്നിവിടങ്ങളിലെ സേവാശ്രമങ്ങളില്‍ താമസിച്ച ഇവര്‍ ഗുജറാത്തിലെ ഒരു വൃദ്ധസദനത്തിലത്തെിയപ്പോള്‍ മുഴുവന്‍ ഉത്തരവാദിത്തവും സൂറത്തിലെ ഒരു വ്യവസായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അവിടെനിന്ന് പോരേണ്ടിവന്നു. രാഷ്ട്രീയത്തില്‍നിന്ന് അകന്നുനിന്ന കനുഭായിയുടെ ക്ഷേമം തിരക്കാന്‍ രാഷ്ട്രീയ നേതാക്കളാരും താല്‍പര്യമെടുത്തില്ല. ഗാന്ധി കുടുംബത്തിലെ മറ്റു കണ്ണികളും എത്തിയില്ല. അങ്ങനെ ആരെങ്കിലും വന്ന് ഒൗദാര്യം നല്‍കണമെന്ന ആഗ്രഹവും ദമ്പതികള്‍ക്കില്ല.
പക്ഷേ, പ്രായമായവര്‍ക്ക് സ്വാശ്രയരായി ജീവിതം മുന്നോട്ടുനീക്കാനുള്ള സൗകര്യം നമ്മുടെ രാജ്യത്തില്ലാത്തതിനാല്‍, ആരുടെയെങ്കിലും പിന്തുണയില്ലാതെ, തലക്കു മീതെയൊരു കൂരയില്ലാതെ സായാഹ്നത്തെ നേരിടാനാവില്ളെന്ന് ബോധ്യമുള്ളതിനാല്‍ ഡല്‍ഹിയിലത്തെി. അല്‍പംകൂടി സൗകര്യങ്ങളുള്ള ഒരിടത്തേക്ക് മാറിയാല്‍ കൊള്ളാം എന്നൊരു ആഗ്രഹം അവര്‍ക്കുണ്ട്. എവിടെയായാലും ബാപ്പുജി ഏല്‍പിച്ചുപോയ സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശങ്ങള്‍ പങ്കുവെച്ച് ജീവന്‍െറ ദൗത്യം പൂര്‍ത്തിയാക്കണമെന്നാണ് മോഹമെന്ന് പറയുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
