യാത്രയയപ്പിനിടയിലും കുത്ത്; മോദിയോട് ഉരസി പ്രതിപക്ഷം
text_fieldsന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്ന് വിരമിക്കുന്ന 53 എം.പിമാര്‍ക്ക് നല്‍കിയ യാത്രയയപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷവുമായി ഉരസി. പോകുന്നവര്‍ക്ക് മംഗളം നേരുന്നതിനിടയില്‍ പ്രതിപക്ഷത്തിന് ഒരു കുത്ത് കൊടുത്തതാണ് ഉരസലിലത്തെിച്ചത്.പ്രതിപക്ഷം സഭാനടപടി തടസ്സപ്പെടുത്തിയതിലേക്ക് സൂചന നല്‍കി ‘നിങ്ങളുടെ കാലയളവില്‍ ചരക്കുസേവന നികുതി ബില്‍ പാസാക്കണമെന്നാണ് ഞാന്‍ കരുതിയിരുന്നത്’ എന്ന് വിരമിക്കുന്ന എം.പിമാരോടായി മോദി പറഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന്‍െറ അസാന്നിധ്യത്തില്‍ എം.പിമാര്‍ക്ക് ആശംസ നേരാന്‍ എഴുന്നേറ്റ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ തിരിച്ചടിച്ചു; ‘ഞങ്ങള്‍ സര്‍ക്കാറിലുള്ള കാലത്ത് ഞങ്ങളും ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ ശ്രമിച്ചതായിരുന്നു. പക്ഷേ, അത് നടന്നില്ല. ഈ സഭ ആവശ്യമുള്ളപ്പോഴെല്ലാം ഒരേ സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്.
വിരമിക്കുന്ന അംഗങ്ങള്‍ അതില്‍ വലിയ സംഭാവന ചെയ്തിട്ടുമുണ്ട്. ഇന്‍ഷുറന്‍സ് ബില്ലും പാപ്പരത്ത ബില്ലും ഈ സഭ പാസാക്കിയതാണ്’.ജയറാം രമേശ്, മുഹ്സിന കിദ്വായി, കെ.സി. ത്യാഗി, ഹനുമന്ത റാവു, തരുണ്‍ വിജയ്, യേശുദാസ് സേലം തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ വന്‍നിരയാണ് വെള്ളിയാഴ്ച രാജ്യസഭയില്‍നിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
