വിമത കോണ്‍. എം.എല്‍.എ സുപ്രീംകോടതിയില്‍
text_fieldsഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എ ഷൈല റാണി റാവത്ത്, തന്നെ അയോഗ്യയാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയും അതിനെ ശരിവെച്ച ഹൈകോടതി വിധിക്കെതിരെയും സുപ്രീം കോടതിയെ സമീപിച്ചു. അഡ്വ. എം.എല്‍ ശര്‍മ മുഖേന ചീഫ് ജസ്റ്റിസ് ഠാകുറും ജസ്റ്റിസ് ആര്‍. ഭാനുമതിയും അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇവര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാനത്തെ വിശ്വാസ വേട്ടിന്‍െറ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. ഒമ്പത് എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. കേസില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.
അതിനിടെ, രാഷ്ട്രപതിഭരണം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഒന്നര മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വം സംസ്ഥാനത്ത് സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ക്ക് റാവത്ത് ജനങ്ങളോട് ക്ഷമചോദിച്ചു. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ കഠിനപ്രയത്നം ചെയ്ത് ഈ നഷ്ടം നികത്തുമെന്നും മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് തന്‍െറ സര്‍ക്കാറിലുള്ള വിശ്വാസം കോടതി അംഗീകരിച്ചതായി റാവത്ത് പറഞ്ഞു. ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെ മാര്‍ച്ച് 18നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം വിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിഭരണം പിന്‍വലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
