രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം –വി.എച്ച്.പി
text_fieldsഇന്ദോര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബര്‍ 31ന് മുമ്പ് ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്‍െറ പ്രഖ്യാപനം. ക്ഷേത്രനിര്‍മാണത്തില്‍ സുപ്രീംകോടതി വിധിക്ക് കാത്തിരിക്കാനാകില്ളെന്നും വി.എച്ച്.പി ദേശീയ സെക്രട്ടറി ചാമ്പത്ത് റായി പറഞ്ഞു. ഉജ്ജൈനില്‍ കുംഭമേളക്കത്തെിയ സന്യാസിമാരെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം. ക്ഷേത്രനിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി.
ഇനി പണി പുരോഗമിക്കണമെങ്കില്‍ സന്യാസിമാരുടെ സഹായംവേണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജൈന്‍ സന്ദര്‍ശിക്കാന്‍ നാലു ദിവസം ബാക്കിനില്‍ക്കെയാണ് വി.എച്ച്.പി നേതാവിന്‍െറ പ്രസ്താവന. അതിനിടെ, ക്ഷേത്രനിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അയോധ്യാ വിഷയത്തില്‍ സുപ്രീംകോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
