മല്യയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ബ്രിട്ടൻ
text_fieldsന്യൂഡല്‍ഹി: 9400 കോടി രൂപയുടെ വായ്പ കുടിശ്ശികവരുത്തി ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കില്ളെന്ന് ബ്രിട്ടന്‍. ബ്രിട്ടനില്‍ തങ്ങുന്ന ഒരാള്‍ക്ക് സാധുവായ പാസ്പോര്‍ട്ട് ഉണ്ടാകണമെന്ന് 1971ലെ എമിഗ്രേഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ളെന്ന് ബ്രിട്ടന്‍ വിശദീകരിച്ചു. ബ്രിട്ടനിലേക്ക് എത്തുന്ന സമയത്ത് പാസ്പോര്‍ട്ടിന് സാധുത ഉണ്ടായിരുന്നാല്‍ മതി. മല്യയുടെ കാര്യത്തില്‍ പാസ്പോര്‍ട്ട് റദ്ദാക്കപ്പെട്ടത് ലണ്ടനില്‍ എത്തിയശേഷമാണ്.
ബാങ്കുകളെ വെട്ടിച്ചുമുങ്ങിയ മല്യയെ നാട്ടില്‍ തിരിച്ചത്തെിക്കാനുള്ള ശ്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റുമുണ്ട്. മല്യയെ കയറ്റിവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചമുമ്പ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, നിയമാനുസൃതം ഇന്ത്യക്ക് മല്യയെ കൈമാറണമെന്ന കാര്യം പരിഗണിക്കാമെന്നു മാത്രമാണ് ബ്രിട്ടനില്‍നിന്ന് ലഭിച്ച മറുപടി.
മല്യക്കെതിരായ ആരോപണങ്ങളുടെ ഗൗരവം ബോധ്യമുണ്ടെന്നും ഇന്ത്യാസര്‍ക്കാറിനെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും ബ്രിട്ടന്‍ വിശദീകരിച്ചു. നിയമസഹായമോ കുറ്റവാളി കൈമാറ്റരീതിയോ ആവശ്യപ്പെടാന്‍ ബ്രിട്ടന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം, ഈ മാര്‍ഗങ്ങളില്‍ മല്യയെ നാട്ടിലത്തെിക്കുന്നതിന് കാലതാമസം എടുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
