Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാരൈയ്ക്കലിലെത്തിയാൽ രാഹുലിനെ പല കഷണങ്ങളാക്കുമെന്ന് ഭീഷണി

text_fields
bookmark_border
കാരൈയ്ക്കലിലെത്തിയാൽ  രാഹുലിനെ പല കഷണങ്ങളാക്കുമെന്ന് ഭീഷണി
cancel

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുതുച്ചേരിയില്‍ നിന്ന് വധഭീഷണി. രാഹുലിനെ സ്ഫോടനത്തില്‍ പല കഷണങ്ങളാക്കുമെന്നാണ് കൈയൊപ്പില്ലാത്ത കത്തിലെ ഭീഷണി. മുന്‍കേന്ദ്രമന്ത്രി വി. നാരായണസ്വാമിയുടെ പുതുച്ചേരിയിലെ വസതിയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെ കണ്ട് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന്‍െറ സുരക്ഷാ ക്രമീകരണം വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച രാഹുല്‍ പുതുച്ചേരിയിലെ കാരൈയ്ക്കലില്‍ തെരഞ്ഞെടുപ്പു പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കുകയാണ്.

മിക്ക വ്യവസായങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ തൊഴിലാളികള്‍ യാതന അനുഭവിക്കുകയാണെന്ന് കത്തില്‍ പറഞ്ഞു. ഇതിന് കോണ്‍ഗ്രസാണ് ഉത്തരവാദികള്‍. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സംഭവിച്ചത് രാഹുലിനും സംഭവിക്കുമെന്ന് കത്തില്‍ പറഞ്ഞു. കത്ത് കിട്ടിയ നാരായണ സ്വാമി മറ്റ് കോണ്‍രഗസ് നേതാക്കള്‍ക്കൊപ്പം ഐ.ജിയെക്കണ്ട് പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തി വരുന്നു.

പുതുച്ചേരിയില്‍ നിന്നാണ് കത്ത് തപാലില്‍ അയച്ചതെന്നാണ് പ്രാഥമികമായി കണ്ടത്തെിയത്. ഡല്‍ഹിയില്‍ ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഭ്യന്തര മന്ത്രിയെ കണ്ടത്. സുരക്ഷ കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചതായി ആനന്ദ് ശര്‍മ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story