സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശ പരീക്ഷ അംഗീകരിക്കാമെന്ന് മെഡിക്കൽ കൗൺസിൽ
text_fieldsന്യൂഡൽഹി: സ്വന്തമായി പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങൾക്ക് ഏകീകൃത മെഡിക്കല്‍ പ്രവേശ പരീക്ഷയിൽ(നീറ്റ്) ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷ അംഗീകരിക്കാമെന്ന് എം.സി.ഐ വ്യക്തമാക്കി. സംസ്ഥാന പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കോളജുകളിലേക്ക് മാത്രം പ്രവേശം നടത്തിയിയാൽ മതിയെന്നും സ്വാശ്രയ മാനേജ്‌മെൻറുകളും കൽപിത സർവകലാശാലകളും നടത്തുന്ന പ്രവേശ പരീക്ഷ അംഗീകരിക്കില്ലെന്നും എം.സി.ഐ സുപ്രീംകോടതിയെ അറിയിച്ചു. നീറ്റിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറുകൾ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
മെഡിക്കൽ കൗൺസിലിെൻറ അഭിപ്രായം സ്വീകരിച്ച സുപ്രീംുകാടതി സ്വകാര്യ മാനേജ്മെൻറുകളെയും കൽപിത സർവകലാശാലകളെയും പ്രത്യേകം പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സ്വകാര്യ മാനേജ്മെൻറുകളുടെ അഭിഭാഷകരിൽ നിന്നും ഉണ്ടായത്. നീറ്റ് നടപ്പാക്കാൻ നിർബന്ധിക്കപ്പെടുകയാണെങ്കിൽ 50 ശരതമാനം സീറ്റുകൾ സർക്കാറിന് നൽകുന്നത് പിൻവലിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് മാനേജ്െമൻറുകളുടെ അഭിഭാഷകൻ വ്യക്തമാക്കി.
സ്വന്തമായി പ്രവേശ പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ‘നീറ്റി’ല്‍ ഇളവ് നല്‍കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കുവാന്‍ മെയ് 10 വരെ സമയം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിെൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
