Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃഗബലി വിവാദം:...

മൃഗബലി വിവാദം: കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം നടത്തും

text_fields
bookmark_border
മൃഗബലി വിവാദം: കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം നടത്തും
cancel

ഷിമോഗ: കര്‍ണാടകയില്‍ ബ്രാഹ്മണര്‍ മൃഗബലി നടത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.  മൃഗബലി നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിഷയത്തെ കുറിച്ച് ഷിമോഗ ഡെപ്യൂട്ടി കമീഷണറില്‍ നിന്ന് വിശദമായ റിപ്പോര്‍ട് ആവശ്യപ്പെടും അത് ലഭിച്ചശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും മീഡിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും നിയമകാര്യ മന്ത്രി ടി.ബി. ജയചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ഷിമോഗയില്‍ ബ്രാഹ്മണ സമുദായത്തിലെ സന്‍കേതി വിഭാഗം സോമ യജ്ഞത്തിന്‍െറ ഭാഗമായി എട്ട് ആടുകളെ കൊന്ന് ബലികര്‍മ്മം നടത്തിയത്. ഈ ആചാരം കര്‍ണാടകയില്‍ നിരോധിച്ചിട്ട് വര്‍ഷങ്ങളായി. ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചക്ക് ഇത് വഴിവെക്കുകയും പല സമുദായ നേതാക്കളും ഇതിനകം തന്നെ ആചാരത്തെ വിമര്‍ശിച്ച് മുന്നോട്ട് വരുകയും ചെയ്തിരുന്നു. സംസ്കൃത പണ്ഡിതനായ ഡോ. സനത്ത് കുമാറാണ് സോമയജ്ഞയുടെ പ്രധാന സംഘാടകന്‍.

മൃഗങ്ങളെ കഴുത്ത് നെരിച്ച് കൊന്നതിനു ശേഷം അത് അഗ്നിക്കു സമര്‍പ്പിക്കുന്നതാണ് ആചാരം. ഇറച്ചി ഭക്ഷിച്ചതിനു ശേഷം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നു. ലോകത്ത് 25,000ത്തില്‍ താഴെയാണ് സന്‍കേതി ബ്രാഹ്മണ സമുദായംഗങ്ങളുടെ എണ്ണം. കന്നട,മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ ഇടകലര്‍ന്ന ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:animal Sacrificed
Next Story