ശബരിമല: സ്ത്രീകളെ വിലക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി
text_fieldsന്യൂഡല്‍ഹി: 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലെ വിലക്ക് തുടരണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ സുപ്രീംകോടതിയില്‍. അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ തീര്‍പ്പുപറയാതിരുന്ന കോടതി ഈ കേസില്‍ തുടര്‍ച്ചയായി ഹാജരായാല്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകനോട് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീവിലക്ക് തുടരാന്‍ കേരള സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിരത്തിയ വാദങ്ങള്‍ പോരാത്തതുകൊണ്ടാണ് താന്‍ കക്ഷി ചേരുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍െറ വാദം. അയ്യപ്പന്‍െറ ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീകള്‍ക്ക് പോകാന്‍ മറ്റു ക്ഷേത്രങ്ങളുണ്ടെന്നും രാജീവ് ചന്ദ്രശേഖരന്‍ ബോധിപ്പിച്ചു.
താന്‍ ഒരു എം.പിക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് രാജീവ് ചന്ദ്രശേഖരന്‍െറ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ അതുകൊണ്ട് കാര്യമില്ളെന്നും ഇതുവരെ അവതരിപ്പിച്ചതല്ലാത്ത വല്ലതും പറയാനുണ്ടോ എന്നതാണ് ചോദ്യമെന്നും ജസ്റ്റിസ് ദീപക് മിശ്ര മറുപടി നല്‍കി.
ശബരിമല കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനത്തെണമെന്നും അത് കഴിഞ്ഞ് മറ്റാരും പറയാത്തത് ബോധിപ്പിക്കാനുണ്ടെങ്കില്‍ സമയം നല്‍കാമെന്നും ജസ്റ്റിസ് മിശ്ര തുടര്‍ന്നു. എല്ലാ ദിവസവും വരുന്നുണ്ടോ എന്ന് താന്‍ നോക്കുമെന്നും അഭിഭാഷകനെ ജസ്റ്റിസ് മിശ്ര ഓര്‍മിപ്പിച്ചു. തുടര്‍ന്ന് സ്ത്രീകളെ അനുവദിക്കണമെന്നാണോ അനുവദിക്കരുതെന്നാണോ അഭിപ്രായമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചോദിച്ചപ്പോള്‍ അനുവദിക്കരുതെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഏഷ്യാനെറ്റ് ഉടമയാണ് രാജീവ് ചന്ദ്രശേഖര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
