ഡീസല്‍ കാറുകള്‍ നിരോധിച്ചതിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം; ഗതാഗതം തടസപ്പെട്ടു
text_fieldsന്യൂഡല്‍ഹി: ഡീസല്‍ കാറുകള്‍ നിരോധിച്ചതിനെതിരെ ഡല്‍ഹിയില്‍ ടാക്സി ഡ്രൈവര്‍മാരുടെ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് രാവിലെ മുതല്‍ തലസ്ഥാന നഗരിയിലെ അനേകം സ്ഥലങ്ങളില്‍ ഗതാഗതം താറുമാറായി. ഗുഡ്ഗാവ് -ഗുഡ്ഗാവ് ദേശീയ പാതയില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതം തടസപ്പെട്ടു. ഇവിടെ 400 സമരക്കാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പ്രശ്നം സര്‍ക്കാര്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് സമരക്കാള്‍ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ ഓടുന്ന ടാക്സികളില്‍ പകുതിയിലധികവും ഡീസല്‍ ടാക്സികളാണെന്നും ഇത്തരം നിരോധനത്തിലൂടെ തങ്ങളുടെ ജോലിയാണ് നഷ്ടപ്പെടുന്നതെന്നുമാണ് ടാക്സി ജീവനക്കാര്‍ ഉയര്‍ത്തുന്ന വാദം. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിനകം ഡീസല്‍ ടാക്സി കാറുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഏപ്രില്‍ 30 വരെ സമയം നീട്ടി നല്‍കി. എന്നാല്‍ സി.എന്‍.ജിയിലേക്ക് മാറാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ടാക്സി കാര്‍ ഉടമകള്‍ നല്‍കിയ ഹരജി തള്ളിയ കോടതി കഴിഞ്ഞ ദിവസമാണ് ഡീസല്‍ ടാക്സികള്‍ മെയ് ഒന്നു മുതല്‍ പുറത്തിറക്കരുതെന്ന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
