ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി; നാലു പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി/നൈനിറ്റാൾ: ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ തീപിടിത്തം മനുഷ്യ നിർമിതമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ 13 ജില്ലകളിലെ 1900 ഹെക്ടറിലേറെ വനമേഖല ചാരമാക്കിയ കാട്ടുതീ നിയന്ത്രണവിധേയമാക്കിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 75 ശതമാനം പ്രദേശത്തെ തീ അണച്ചതായി ദേശീയ ദുരന്ത നിവാരണസേന ഡയറക്ടർ ജനറൽ ഒ.പി സിങ് പി.ടി.ഐയെ അറിയിച്ചു. വരും ദിവസങ്ങളിലെ പരിശ്രമങ്ങളോടെ തീ പൂർണമായി അണക്കാൻ സാധിക്കുമെന്നും സിങ് പറഞ്ഞു.
വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്ടർ ഉപയോഗിച്ച് ആകാശത്തു നിന്നും ശക്തമായി വെള്ളം ചീറ്റിച്ച് തീയണക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ ദേശീയ ദുരന്ത നിവാരണസേനയിലെ 135 അംഗ സംഘവും കർമനിരതരാണ്.
ചമോലി, പൗരി, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി, അൽമോറ, പിത്തോഡ്ഗഡ്, നൈനിറ്റാൾ മേഖലകളിലെ വനത്തിലാണ് ഒരാഴ്ചയായി തീ പടർന്ന തീ പടർന്നത്. തീയണക്കുന്നതിനായി 6000 ഉദ്യോഗസ്ഥരെ ഉത്തരാഖണ്ഡ് സർക്കാർ വിന്യസിച്ചിട്ടുണ്ട്. സൈന്യം, മൂന്ന് കമ്പനി ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന എന്നിവർ സംയുക്ത രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ ഉത്തരാഖണ്ഡില്‍ കാട്ടുതീ പടർന്ന് 922 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Four people arrested today: Environment Minister Prakash Javadekar on if #UttarakhandForestFire was a man-made fire pic.twitter.com/HX3aOoTKUa
— ANI (@ANI_news) May 2, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
