ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത് –മോദി
text_fieldsബ്രസൽസ്: ഒരു മതവും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അതിനാൽ ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബ്രസൽസിെല ഭീകരാക്രാമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യ–യൂറോപ്യൻ യൂനിയൻ ഉച്ചകോടിക്ക് ബ്രസൽസിൽ എത്തിയ മോദി ഭീകരാക്രമണം നടന്ന വിമാനത്താവളവും െമട്രോ സ്റ്റേഷനും സന്ദർശിച്ചു.
യൂറോപ്യൻ യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഭീകരവാദം മുഖ്യ ചർച്ചയായെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിെൻറ ഭീഷണി നേരിടുന്നത് ഒരു രാജ്യം മാത്രമല്ല. മനുഷ്യവംശത്തിന് മുഴുവൻ ഭീകരത ഭീഷണിയാണ്. ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണം. തീവ്രവാദത്തിന് മുന്നിൽ ഇന്ത്യ കുമ്പിടില്ലെന്ന് മോദി പറഞ്ഞു.
തീവ്രവാദത്തെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തെ നിർവചിക്കാനും ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കാനും യു.എന്നിന് കഴിയുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഒരു മണിക്കൂർ പ്രസംഗത്തിനിടെ അഴിമതി അവസാനിപ്പിക്കാനും നടപടികളിൽ സുതാര്യത കൊണ്ടുവരാനുമുള്ള സർക്കാറിെൻറ ശ്രമങ്ങളും മോദി എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
