ആത്മഹത്യയില്‍നിന്ന് രക്ഷതേടിയ കര്‍ഷകനോട് ‘ഇഷ്ടമുള്ളത് ചെയ്യാന്‍’ കൃഷിമന്ത്രിയുടെ നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: കൃഷിനാശത്തിന്‍െറ വക്കിലാണെന്നും നശിച്ചാല്‍ ആത്മഹത്യമാത്രമാണ് മാര്‍ഗമെന്നുമറിയിച്ച കര്‍ഷകനോട് തോന്നുന്നതു ചെയ്തോളാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം. രാജ്യമൊട്ടുക്കും ജലസേചനത്തിനും വിള ഇന്‍ഷുറന്‍സിനും പദ്ധതികള്‍ പ്രഖ്യാപിച്ച മന്ത്രിസഭയിലെ കൃഷിവകുപ്പ് സഹമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണാണ് പൊതു പരിപാടിയില്‍ പരാതിയുമായത്തെിയ കര്‍ഷകനെ അവഹേളിച്ചോടിച്ചത്. രാജസ്ഥാനിലെ ടോങ്കില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച് സംഘടിപ്പിച്ച പരിപാടിയില്‍ ഗിരിരാജ് ജാട്ട് എന്ന കര്‍ഷകനാണ് തന്‍െറ സങ്കടം ബോധിപ്പിക്കാന്‍ ശ്രമിച്ചത്. ആര്‍ണിയ കാക്ട ഗ്രാമത്തില്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നത് കൃഷിനാശത്തിനു വഴിവെക്കുന്നുവെന്നായിരുന്നു പരാതി. അതു സംഭവിച്ചാല്‍ മരിക്കേണ്ടിവരുമെന്നു പറഞ്ഞപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍, സംഭവം മാധ്യമ സൃഷ്ടിയാണെന്നാണ് മുസഫര്‍ നഗര്‍ കലാപക്കേസിലെ മുഖ്യ ആരോപിതരില്‍ ഒരാള്‍കൂടിയായ ബല്യാണിന്‍െറ പ്രതികരണം. താന്‍ വിഷയം എം.എല്‍.എയെ ധരിപ്പിച്ചെന്നും കര്‍ഷകന്‍െറ നാട്ടിലെ എം.എല്‍.എയെ കാര്യമറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
