മോദി ബ്രസല്‍സില്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി
text_fieldsബ്രസല്‍സ്: 13ാമത് ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസല്‍സിലത്തെി. ഈമാസം 22ന് ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു. ‘മനസാക്ഷിയില്ലാത്ത അക്രമത്തിന്’ ഇരയായവരുടെ ഓര്‍മക്കായി മല്‍ബീക് മെട്രോ സ്റ്റേഷന്‍െറ പ്രവേശകവാടത്തില്‍ അദ്ദേഹം റീത്ത് സമര്‍പ്പിച്ചു. ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഡിഡിയര്‍ റെയ്ന്‍ഡേഴ്സ് മെട്രോയില്‍ മോദിയെ സ്വീകരിച്ചു. വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍, ഇന്ത്യയുടെ ബെല്‍ജിയന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പുരി തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചു. നയതന്ത്രസംഘത്തിന് എഗ്മണ്ട് പാലസില്‍ ഒൗപചാരിക വരവേല്‍പ് ലഭിച്ചു.
തീവ്രവാദത്തിനെതിരായ ആഗോളയുദ്ധത്തില്‍ മോദിക്ക് യൂറോപ്യന്‍ യൂനിയന്‍െറ പ്രധാന സുഹൃത്താകാന്‍ കഴിയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റിലെ പ്രമുഖ അംഗങ്ങള്‍ പ്രത്യാശിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ പ്രായോഗികവിവരമുള്ള രാജ്യമെന്നനിലയില്‍ ഇന്ത്യയുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്നും ഹോട്ടല്‍ സ്റ്റീഗന്‍ബര്‍ഗറില്‍ മോദിയെ കണ്ടശേഷം അവര്‍ ആവശ്യപ്പെട്ടു.
ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ഉഭയകക്ഷി ചര്‍ച്ചയും നടത്തും.
ബ്രസല്‍സ് കഴിഞ്ഞയാഴ്ച ഭീകരാക്രമണം നേരിട്ട സാഹചര്യത്തില്‍ തീവ്രവാദംതന്നെയായിരിക്കും ഉച്ചകോടിയിലെയും ഉഭയകക്ഷിചര്‍ച്ചയിലെയും പ്രധാന വിഷയം. അതോടൊപ്പം, മേക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റീസ് തുടങ്ങിയ രാജ്യത്തിന്‍െറ പ്രധാന പദ്ധതികളില്‍ യൂറോപ്യന്‍ യൂനിയനുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മോദി ഊന്നല്‍ നല്‍കിയേക്കും. നാലു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി നടക്കുന്നത്. 2012ല്‍ ഡല്‍ഹിയിലായിരുന്നു കഴിഞ്ഞ ഉച്ചകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
