തെലങ്കാനയുടെ പിന്നാലെ ആന്ധ്രയിലും എം.എല്‍.എമാര്‍ക്ക് കൈനിറയെ
text_fieldsഹൈദരാബാദ്: തെലങ്കാനയുടെ പിന്നാലെ ആന്ധ്രപ്രദേശും എം.എല്‍.എമാരുടെ ശമ്പളം കൂട്ടാനൊരുങ്ങുന്നു. നിയമസഭാ സാമാജികരുടെ ശമ്പളം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള ബില്‍ ബുധനാഴ്ച ആന്ധ്രപ്രദേശ് നിയമസഭയില്‍ പാസായി. ശമ്പളം 95,000 രൂപയില്‍നിന്ന് 1,25,000 രൂപയായും താമസ അലവന്‍സ് 25,000 രൂപയില്‍നിന്ന് 50,000 രൂപയായും വര്‍ധിപ്പിച്ചു. റെയില്‍വേ യാത്രാ അലവന്‍സ് 98,700 രൂപയില്‍നിന്ന് 1,00,000 രൂപയായും വര്‍ധിപ്പിച്ചു.
ബജറ്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്ന സമയത്താണ് ബില്‍ പാസാക്കിയത്. മുന്‍ എം.എല്‍.എമാരുടെ പെന്‍ഷന്‍ മാസത്തില്‍ 25,000ത്തില്‍നിന്ന് 50,000 രൂപയായി വര്‍ധിക്കും. മുന്‍ എം.എല്‍.എ മരിച്ചാല്‍ പങ്കാളിക്കും ഈ തുക ലഭിക്കും. ഭവനവായ്പയും അഡ്വാന്‍സും 20 ലക്ഷം വരെ കിട്ടും. എം.എല്‍.എമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും അലവന്‍സും പെന്‍ഷനും അപര്യാപ്തമായതിനാല്‍ ഉയര്‍ത്തണമെന്നുള്ള കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബില്‍ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
