Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തിസ്ഗഢില്‍ കുഴിബോംബ് സ്ഫോടനം: ഏഴ് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
  • മാവോവാദികള്‍ ആയുധങ്ങള്‍ കൊള്ളയടിച്ചു
ഛത്തിസ്ഗഢില്‍ കുഴിബോംബ് സ്ഫോടനം: ഏഴ് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു
cancel

റായ്പുര്‍: ഛത്തിസ്ഗഢിലെ നക്സല്‍ മേഖലയായ ദന്തേവാഡ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് സ്ഫോടനത്തില്‍ ഏഴ് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ നക്സലൈറ്റുകള്‍ കൊള്ളയടിച്ചു. മെലവാദ ഗ്രാമത്തിലെ ബസാരസ്കൗകോണ്ടയിലാണ് സി.ആര്‍.പി.എഫ് ഭടന്മാര്‍ സഞ്ചരിച്ച ടാറ്റ മിനിട്രക് സ്ഫോടനത്തിനിരയായത്. വൈകീട്ട് നാലുമണിയോടെ നടന്ന സ്ഫോടനത്തില്‍ ഏഴു പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു.

നക്സലുകളെ നേരിടാനായി സൗത് ബസ്തര്‍ മേഖലയില്‍ വിന്യസിച്ച 230ാമത് ബറ്റാലിയനില്‍പെട്ടവരാണ് കൊല്ലപ്പെട്ടവര്‍. ശക്തമായ സ്ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ച ട്രക് നിരവധി ഭാഗങ്ങളായി തെറിച്ചുവീണു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story