Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലഭിഷേകം നടത്തിയത് ആരാധകർ; വെട്ടിലായത് തലൈവർ

text_fields
bookmark_border
പാലഭിഷേകം നടത്തിയത് ആരാധകർ; വെട്ടിലായത് തലൈവർ
cancel

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാർ രജനീകാന്തിനെതിരെ കേസുമായി ഡോക്ടർ രംഗത്ത്.  നടന്‍െറ സിനിമ റിലീസ് ചെയ്യുമ്പോഴുള്ള പാലഭിഷേകം നിയന്ത്രിക്കാൻ കോടതി നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടർ മണിവണ്ണയാണ് കോടതിയെ സമീപിച്ചത്. പതിനായിരം ലിറ്ററിലധികം പാലാണ് ഇവർ പാഴാക്കിയതെന്നും ഇദ്ദേഹം പറയുന്നു. പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി രജനീകാന്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. മാര്‍ച്ച് 26ന് പരാതി ഫയലിൽ സ്വീകരിച്ച കോടതി ഏപ്രിൽ 11ന് വീണ്ടും പരിഗണിക്കും.

അവസാനം അഭിനയിച്ച ‘ലിങ്ക’യുടെ പേരിലും രജനീകാന്ത് വിവാദത്തിൽ അകപ്പെട്ടിരുന്നു. സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് വന്ന നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് വിതരണക്കാർ നടനെതിരെ രംഗത്തെത്തുകയും സിനിമ മോഷ്ടിച്ചെന്നവകാശപ്പെട്ട് രണ്ട് പേർ കേസ് കൊടുക്കുകയും ചെയ്തിരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story