സെപ്റ്റംബർ 30 നകം 4000 കോടി തിരിച്ചടക്കുമെന്ന് വിജയ് മല്യ
text_fieldsന്യൂഡൽഹി: വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തിൽ 4000 കോടി രൂപ സെപ്റ്റംബർ 30നകം തിരിച്ചടക്കാമെന്ന് വിജയ് മല്യ. സുപ്രീംകോടതിയിൽ മല്യയുടെ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്. മുൻകൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഇൗ വർഷം സെപ്റ്റംബർ 31നകം അടക്കുമെന്നുമാണ് വാഗ്ദാനം.
ഇക്കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ മറുപടി നൽകാൻ സുപ്രീംകോടതി ബാങ്കുകളുടെ കൺസോർഷ്യത്തിന് നിർദേശം നൽകി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. അതേസമയം മല്യ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അഭിഭാഷകർ മറുപടി നൽകിയില്ല.
കടം തിരിച്ചടക്കാമെന്ന് ഉറപ്പുനൽകിയിട്ടും മാധ്യമങ്ങൾ മല്യക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഹരജി കേൾക്കുന്നതിനിടെ അഭിഭാഷകർ വാദിച്ചു. അതേസമയം പൊതുതാൽപര്യം പരിഗണിച്ച് മാധ്യമങ്ങൾ അവയുടെ ജോലിയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.
കിങ്ഫിഷർ എയർലൈൻസ് ഉടമയും മദ്യവ്യവസായിയുമായ വിജയ് മല്യ ബാങ്ക് വായ്പകൾ തിരിച്ചടക്കാതെ മാർച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
