നായ പ്രേമം ; കൊറിയന്‍ വളര്‍ത്തു നായ്ക്കളെ ഇന്ത്യക്കാരന്‍ വാങ്ങിയത് 2 കോടിക്ക്
text_fieldsബംഗളൂരു: രണ്ട് കോടി രൂപക്ക് വളര്‍ത്തുനായയെ വാങ്ങി എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നാല്‍ അങ്ങിനെ സംഭവച്ചിരിക്കുന്നു. ബംഗളൂരു സ്വദേശിയായ എസ്.സതീഷാണ് രണ്ട് കോടി രൂപ നല്‍കി ഒരു ജോഡി കൊറിയന്‍ നായ്കുട്ടികളെ വാങ്ങിയത്. ശരാശരി ഇന്ത്യക്കാരന് ഒരു ജീവത കാലയളവില്‍ സമ്പാദിക്കാന്‍ കഴിയുന്നതിനേക്കാള്‍ വില വരും ഇവയിലൊന്നിന്. വില പോലെ തന്നെ കാണാന്‍ സുന്ദരനും സുന്ദരിയുമാണവര്‍. ഒമ്പത് മാസം മാത്രം പ്രായമുള്ള ഇവക്ക് ഇതു വരെ പേരൊന്നും ഇട്ടിട്ടില്ല.
നന്നായി വളരുന്ന ഈ കൊറിയന്‍ നായക്ക് പൂര്‍ണ വളര്‍ച്ചയത്തെുമ്പോള്‍ ഏകദേശം 70 കിലോ വരെ തൂക്കം ഉണ്ടാവും. എളുപ്പം മെരുക്കാവുന്ന ഇവ പെട്ടന്നു തന്നെ യജമാനുമായി സൗഹൗദത്തിലാവും. അതു കൊണ്ടാണ് ലോകമെമ്പാടുമുള്ള നായ പ്രേമികള്‍ ഇവയെ ഇഷ്ടപ്പെടുന്നത്. ഇന്ത്യന്‍ കാലാവസ്ഥക്ക് പൊരുത്തപ്പെടുന്നതു വരെ ശീതീകരിച്ച റൂമിലാണ് ഇവക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
20 വര്‍ഷമാണ് ഈ നായകള്‍ക്കായി സതീഷ് കാത്തിരുന്നത്. നായ പ്രേമിയായ അദ്ദേഹത്തിന് കുട്ടികാലം തൊട്ടേ രോമങ്ങളുള്ള നായ്ക്കളെ ഇഷ്ടമായിരുന്നു. നായ വളര്‍ത്തല്‍ തുടങ്ങയത് മുതല്‍ ഈ വിഭാഗത്തില്‍പെട്ടവയെ അന്വേഷിക്കാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴാണ് കണ്ടത്തൊനായതെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ വിലപിടിപ്പുള്ള വളര്‍ത്തുനായക്കളില്‍ ഇവയുണ്ടെങ്കിലും ഇന്ത്യന്‍ കാലാവസ്ഥയുമായി പൊരുത്തപെടാനാവാതെ ചത്തു പോവാറാണ് പതിവ്. നായ പ്രേമിയായ സതീഷ് വീട്ടില്‍15 ഇന്ത്യന്‍ നായ്ക്കളേയും വളര്‍ത്തുന്നുണ്ട്. ഇത്തരം നായ്ക്കളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും ബിസിനസ് ആണെങ്കിലും സതീഷ് കറ കളഞ്ഞ ഒരു നായപ്രേമിയാണെന്ന് അദ്ദേഹത്തിന്‍െറ സഹോദരനും അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
