പ്രധാനമന്ത്രി ബ്രസൽസിൽ
text_fieldsന്യൂഡല്‍ഹി: ത്രിദിന യൂറോപ്യന്‍യൂണിയന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെത്തി. ഭീകരാക്രമണത്തെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ട ബെൽജിയത്തിലെ ജനതക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചിരുന്നു. പ്രതിസന്ധിയുടെ ഈ നിമിഷങ്ങളിൽ ഇന്ത്യ ബെൽജിയത്തിനൊപ്പമുണ്ടെന്ന് മോദി പറഞ്ഞു. ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ പാർലമെന്‍റിലെ അംഗങ്ങളുമായും വ്യവസായികളുമായും ചർച്ച നടത്തും.
നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും തമ്മില്‍ നിരവധി വ്യാപാര - വാണിജ്യ കരാറുകളില്‍ ധാരണയുണ്ടാകുമെന്ന് കരുതപ്പെടുന്നു. മോദിയും ബെല്‍ജിയം പ്രധാനമന്ത്രിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസൽസിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ സമ്മേളനത്തിൽ മോദി പങ്കെടുക്കും. ശനിയാഴ്ച പ്രധാനമന്ത്രി സൗദി അറേബ്യയിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
