Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലിനീകരണ നിയന്ത്രണം:...

മലിനീകരണ നിയന്ത്രണം: ഡല്‍ഹി സര്‍ക്കാറിന് ഹരിത ട്രൈബ്യൂണല്‍ വിമര്‍ശം

text_fields
bookmark_border


ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലെ കാലതാമസത്തിന് ഡല്‍ഹി സര്‍ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ വിമര്‍ശം. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം ആലോചനാ യോഗം വിളിക്കാനും കോടതി നിര്‍ദേശിച്ചു. വിവാഹങ്ങളുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് നടപടി. 
പടക്കങ്ങള്‍, ഡീസല്‍ ജനറേറ്ററുകള്‍, ഉച്ചഭാഷിണികള്‍ എന്നിവയുടെ ഉപയോഗമാണ് വായു, ശബ്ദ മലിനീകരണങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ദേശീയ തലസ്ഥാനത്ത് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാരുടെ യോഗം രണ്ടാഴ്ചക്കകം വിളിക്കാനും ഹരജിക്കാരനായ വേദ്പാലിനെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കാനും ജസ്റ്റിസ് എം.എസ്. നമ്പ്യാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. യോഗം വിളിക്കാന്‍ ഫെബ്രുവരി ഒന്നിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു. 
എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഏപ്രില്‍ 27ന് കേസ് വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story