വധശ്രമക്കേസ്: കാഞ്ചി മഠാധിപതി കോടതിയില്‍ ഹാജരായി
text_fields
ചെന്നൈ: കാഞ്ചിമഠത്തിലെ മുന്‍ ഓഡിറ്ററായിരുന്ന എസ്. രാധാകൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ചെന്നൈ സെഷന്‍സ് കോടതിയില്‍ ഹാജരായി. ഒരുകൂട്ടം അഭിഭാഷകര്‍ക്കൊപ്പം കോടതിയിലത്തെിയ ജയേന്ദ്ര സരസ്വതിക്കൊപ്പം മഠത്തിലെ ചുമതലകള്‍ വഹിക്കുന്നവരും ഉണ്ടായിരുന്നു. മറ്റു പ്രതികളായ കാഞ്ചി ശങ്കരമഠം മാനേജര്‍ സുന്ദരേശ്വര അയ്യര്‍, സഹ മഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘു എന്നിവരും കോടതിയില്‍ ഹാജരായി. ചെന്നൈ ഫോര്‍ഷോര്‍ എസ്റ്റേറ്റ് പൊലീസ് നല്‍കിയ 600 പേജുള്ള കുറ്റപത്രത്തില്‍ 11 പ്രതികളാണുള്ളത്. വിചാരണക്കിടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന അപ്പു, കതിരവെന്‍ എന്നിവര്‍ മരിച്ചിരുന്നു. 2012ലാണ് വിചാരണ തുടങ്ങിയതെങ്കിലും തുടര്‍ച്ചയായി വിചാരണക്ക് ഹാജരാകാതിരുന്ന ജയേന്ദ്ര സരസ്വതിയോടും മറ്റുള്ളവരോടും ഈ മാസം 28ന് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. 2002 സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. മഠവുമായി ബന്ധപ്പെട്ട കണക്കുകളിലെ പൊരുത്തക്കേടുകള്‍ പുറംലോകമറിയാതിരിക്കാന്‍ ഓഡിറ്റര്‍ രാധാകൃഷ്ണനെ വീട്ടില്‍ കയറി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.