കടം തിരിച്ചടച്ചില്ല; ഗുജറാത്തില്‍ കര്‍ഷകനെ ജീവനോടെ കത്തിച്ചു
text_fieldsഅഹമ്മദാബാദ്: ഗുജറാത്തില്‍ കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് അക്രമികള്‍ ജീവനോടെ കത്തിച്ച കര്‍ഷകന്‍ ഗുരുതര നിലയില്‍. പണം തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പലിശക്ക് കടം കൊടുത്തിരുന്നവരാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ദാന്‍പുര ഗ്രാമവാസിയായ ദയാബായ് ദാവലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
55കാരനായ ദയാബായ് ഭാരത്സിങ് റത്തോഡ് എന്ന വ്യക്തിയില്‍ നിന്ന് ഒരു ലക്ഷം രൂപ പലിശക്ക് കടം വാങ്ങിയിരുന്നു. എന്നാല്‍ 50,000 രൂപ മാത്രമേ തിരികെ കൊടുക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ബാക്കി തുക തിരികെ ചോദിക്കുവാന്‍ റത്തോഡ് ഹരിജിത് സിങ് എന്നയാളെയും മറ്റ് ആറുപേരെയും കര്‍ഷകന്‍െറ വീട്ടിലേക്ക് അയക്കുകയായിരുന്നെന്നും പണം റത്തോഡിന്‍െറ കൈവശം മാത്രമേ നല്‍കുകയുളളുവെന്ന് ശാഠ്യം പിടിച്ച ദയാബായിയെ റത്തോഡിന്‍െറ ആളുകള്‍ ചേര്‍ന്ന് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.
