ഫോര്‍ച്യൂണ്‍ മാസികയുടെ ലോകനേതാക്കളില്‍ ഇന്ത്യയില്‍നിന്ന് കെജ്രിവാള്‍ മാത്രം
text_fields
ന്യൂഡല്‍ഹി: ഫോര്‍ച്യൂണ്‍ മാസിക തെരഞ്ഞെടുത്ത മഹാന്മാരായ 50 ലോകനേതാക്കളില്‍ ഇന്ത്യയില്‍നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രം. 47കാരനായ കെജ്രിവാളിന് 42ാം സ്ഥാനമാണുള്ളത്. വാഹനനിയന്ത്രണത്തിലൂടെ ന്യൂഡല്‍ഹിയില്‍ മലിനീകരണം കുറക്കുന്നതില്‍ നേടിയ വിജയമാണ് കെജ്രിവാളിനെ മുന്നിലത്തെിച്ചത്.
ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ രണ്ടാം സ്ഥാനത്തും ആപ്പ്ള്‍ സി.ഇ.ഒ ടിം കുക്ക് മൂന്നാം സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പ നാലാം സ്ഥാനത്തുമത്തെി.
ആഗോളതലത്തില്‍ വ്യവസായം, ഭരണം, മനുഷ്യസ്നേഹം, കല എന്നീ മേഖലകളില്‍ ലോകത്തെ മാറ്റിമറിക്കുകയും മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തവരെയാണ് മാഗസിന്‍ തെരഞ്ഞെടുത്തത്.
ദക്ഷിണ കരോലൈനയിലെ ഇന്ത്യന്‍-അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലെ ലിസ്റ്റില്‍ 17ാം സ്ഥാനത്തത്തെി. മറ്റൊരു ഇന്ത്യന്‍വംശജനായ യു.എസ് പൗരന്‍ രേഷം സൗജാനി 20ാം സ്ഥാനത്ത് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
