മോദി ട്വിറ്ററില്‍ കെജ്രിവാളിനെ പിന്തുടരുന്നു
text_fields
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ട്വിറ്ററില്‍ ഒരു വി.വി.ഐ.പി ഫോളോവര്‍. മറ്റാരുമല്ല, രാഷ്ട്രീയഎതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ.തന്‍െറ ട്വിറ്റര്‍ പിന്തുടരുന്നതിന് കെജ്രിവാള്‍ മോദിയെ നന്ദി അറിയിക്കുകയും ചെയ്തു. തന്‍െറ സര്‍ക്കാറും കേന്ദ്രവും തമ്മില്‍ മെച്ചപ്പെട്ട സഹകരണം ഉണ്ടാകുമെന്ന പ്രത്യാശയും മോദിക്ക് ഹോളി ആശംസ നേര്‍ന്ന് കെജ്രിവാള്‍ പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ട്വിറ്ററില്‍ തന്നെ പിന്തുടരുന്ന മോദിക്ക് നന്ദി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡല്‍ഹി നിയമസഭ പാസാക്കിയ എല്ലാ ബില്ലുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവ പാസാക്കിത്തരുകയാണെങ്കില്‍ ഡല്‍ഹി താങ്കളോട് നന്ദി ഉള്ളവരായിരിക്കുമെന്നും മനീഷ് ട്വീറ്റ് ചെയ്തു. കെജ്രിവാളിന് ട്വിറ്ററില്‍ 7.28 ദശലക്ഷം ഫോളോവേഴ്സുണ്ട്.ഡല്‍ഹിസര്‍ക്കാറും കേന്ദ്രവും തമ്മില്‍ നിരവധി പ്രശ്നങ്ങളില്‍ ഏറ്റുമുട്ടലും തര്‍ക്കവും നിലനില്‍ക്കുന്നതിനിടെയാണ് നേതാക്കള്‍ ട്വിറ്ററിലൂടെ സൗഹൃദസന്ദേശം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
