നവജാതശിശുവിനെ മുലയൂട്ടാന്‍ അനുവദിക്കാതെ ആശുപത്രി അധികൃതര്‍ പീഡിപ്പിച്ചത് 12 മണിക്കൂര്‍
text_fieldsഇന്ദോര്‍: നവജാതശിശുവിന് മുലയൂട്ടാന്‍ അമ്മയെ അനുവദിക്കാതെ ആശുപത്രി അധികൃതരുടെ പീഡനം. തിങ്കളാഴ്ച രാത്രിയാണ് പ്രസവവേദനയെ തുടര്‍ന്ന് ഉജ്ജെയിനിയില്‍നിന്നുള്ള നിലോഫറിനെ മഹാരാജ യശ്വന്ത്റാവു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ധരാത്രി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ പാലൂട്ടാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. കുട്ടിയുടെ പിതാവിന്‍െറ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലേ കുഞ്ഞിനെ വിട്ടുതരികയുള്ളൂ എന്നായിരുന്നു അധികൃതരുടെ വാദം.
എന്നാല്‍, നിലോഫറും ഭര്‍ത്താവും വിവാഹബന്ധം വേര്‍പെടുത്തിയവരാണെന്ന് പിതാവ് ഇബ്രാഹീം പറഞ്ഞതും വിലപ്പോയില്ല. അധികൃതര്‍ പിടിവാശി ഉപേക്ഷിക്കുന്നില്ളെന്നുകണ്ട് തെറ്റിപ്പിരിഞ്ഞ മരുമകനെ ബന്ധപ്പെടാന്‍ ഇബ്രാഹീം മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. നിസ്സഹായരായ കുടുംബം ഒടുവില്‍ ബഹളംകൂട്ടാന്‍ തുടങ്ങിയപ്പോഴാണ് 12 മണിക്കൂറിനുശേഷം ആശുപത്രി അധികൃതര്‍ വഴങ്ങിയത്.
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോവുന്നതടക്കമുള്ള സംഭവങ്ങളെ തുടര്‍ന്ന് കര്‍ശനമായ നടപടികള്‍ ആശുപത്രി സ്വീകരിച്ചുവരുന്നതിന്‍െറ ഭാഗമായാണ് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് പേര് വെളിപ്പെടുത്താത്ത ഡോക്ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
