‘ആദ്യം മല്യയെ പിടിക്കൂ, എന്നിട്ടുമതി എന്നെ’
text_fieldsമുംബൈ: ‘എന്നെ പിടിക്കുന്നതിനുമുമ്പ് 9000 കോടി രൂപയുടെ ബാങ്ക് കുടിശ്ശിക വരുത്തി കടന്ന വിജയ് മല്യയെ പിടിക്കൂ’ -പ്രേമലത ബന്‍സാലിയെന്ന വീട്ടമ്മയുടെ വാദംകേട്ട റെയില്‍വേ പൊലീസ് ആദ്യം ഞെട്ടി. സബര്‍ബന്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തതിന് പിടിയിലായ ബന്‍സാലിയോട് 260 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മല്യയെ ചൂണ്ടിക്കാട്ടി അവര്‍ പൊലീസിനോട് വാദിച്ചത്.
കോടികള്‍ വെട്ടിച്ച് കടന്നവനെ പിടിക്കാതെ പാവപ്പെട്ടവരെ ചെറിയ കുറ്റങ്ങളുടെ പേരില്‍ പിടികൂടാനാണ് പൊലീസിന് താല്‍പര്യമെന്നായിരുന്നു രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയുടെ പരിദേവനം. പക്ഷേ, ഇതൊന്നും കേള്‍ക്കാന്‍ പൊലീസ് തയാറായില്ല. വീട്ടമ്മയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍, അവിടെയും അവര്‍ തന്‍െറ വാദത്തില്‍ ഉറച്ചുനിന്നു. പിഴയടക്കാന്‍ തയാറല്ളെന്ന് അറിയിച്ചതോടെ മജിസ്ട്രേറ്റ് ഏഴു ദിവസത്തെ ജയില്‍ശിക്ഷയും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
