ദക്ഷിണേന്ത്യന്‍ താരസംഘടനക്ക് 26 കോടിയുടെ സ്വന്തം കെട്ടിടം
text_fieldsചെന്നൈ: ദക്ഷിണേന്ത്യന്‍ താരസംഘടനയായ നടികര്‍ സംഘത്തിന് 26 കോടി രൂപ മുതല്‍മുടക്കി സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സംഘടനാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഏപ്രില്‍ അവസാനത്തോടെ പണി തുടങ്ങി 2018നകം പൂര്‍ത്തീകരിക്കും. കെട്ടിടനിര്‍മാണത്തിന് പണം കണ്ടത്തൊന്‍ അടുത്ത മാസം പ്രമുഖ സിനിമാ കലാകാരന്മാരെ പങ്കെടുപ്പിച്ച് ചെന്നൈയില്‍ ‘നക്ഷത്ര ക്രിക്കറ്റ്’ സംഘടിപ്പിക്കും. അവശതയനുഭവിക്കുന്ന മുതിര്‍ന്ന കലാകാരന്മാരെ കണ്ടത്തെി സഹായമത്തെിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപംനല്‍കി.
ജനറല്‍ കൗണ്‍സിലിന്‍െറ ഭാഗമായി സിനിമാ ചിത്രീകരണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. നാസര്‍ പ്രസിഡന്‍റും വിശാല്‍ ജനറല്‍ സെക്രട്ടറിയുമായ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.