86 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു
text_fieldsഗുജറാത്ത്: സമുദ്രാര്‍ത്ഥി ലംഘിച്ചതിന് പിടിയിലായ ഗുജറാത്തിലെ 86 മത്സ്യബന്ധന തൊഴിലാളികളെ പാക് സര്‍ക്കാര്‍ മോചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക സ്ഥിരീകരണം ഞായറാഴ്ച തങ്ങള്‍ക്ക് ലഭിച്ചതായും അവര്‍ 24നോ 25 നോ സംസ്ഥാനത്ത് എത്തുമെന്നും നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം (എന്‍.എഫ്.എഫ്) സെക്രട്ടറി മനിഷ് ലോദ്രി അറിയിച്ചു.
സമുദ്രാര്‍ത്ഥി ക്യതൃമായി മനസിലാക്കാനുള്ള അത്യാധുനിക സൗകര്യം ഇവരുടെ ബോട്ടിലില്ലാത്തതു കാരണം അതിര്‍ത്തി ലംഘിച്ചതിന് മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും നിരന്തരമായി പാകിസ്താന്‍ പിടിച്ചെടുത്തിരുന്നു. ഇതേ കൃത്യത്തിന് പിടിയിലായ 86 പേരെ ഈ മാസം അഞ്ചിനാണ് പാകിസ്താന്‍ വിട്ടയച്ചത്.
2003 ഒക്ടോബര്‍ മുതല്‍ പിടിയിലായ ബോട്ടുകളൊന്നും പാകിസ്താന്‍ വിട്ടയച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പിടിച്ചെടുത്ത 22 ബോട്ടുകള്‍ വിട്ടു കിട്ടാനുള്ള നടപടികള്‍ വേഗമാക്കുന്നതിനായി മത്സ്യത്തൊഴിലാളികളുടെ പ്രതിനിധി സംഘം പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു.
അറബി കടലിലെ സമുദ്രാര്‍ത്ഥി ലംഘിച്ച് പാക് മേഖലയിലേക്ക് കടന്നതിന് ഗുജറാത്തിലെ 450 ഓളം മത്സ്യത്തൊഴിലാളികള്‍ പാകിസ്താനിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
