കുടിവെള്ളം കിട്ടാക്കനി; ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ലാത്തൂരില്‍ നിരോധാജ്ഞ
text_fieldsലാത്തൂര്‍(മഹാരാഷ്ട്ര): കുടിവെള്ളത്തിനായി ഭാവിയില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കുമെന്ന ഭീതിക്ക് കരുത്തേകി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കുടിവെള്ളത്തിന്‍െറ പേരില്‍ നിരോധാജ്ഞ. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ വെള്ളത്തിനായി സംഘര്‍ഷങ്ങള്‍ പതിവായതോടെയാണ് കരുതല്‍നടപടിയായി ജില്ലാ കലക്ടര്‍ ക്രിമിനല്‍ നടപടിക്രമം 144ാം വകുപ്പനുസരിച്ച് നിരോധാജ്ഞ പ്രഖ്യാപിച്ചത്. പൊതുകിണറുകള്‍, കുളങ്ങള്‍, ടാങ്കറുകളില്‍ വെള്ളം നിറക്കുന്ന കേന്ദ്രങ്ങള്‍, വിതരണകേന്ദ്രങ്ങള്‍ തുടങ്ങി 20 ജലവിതരണ-സംഭരണ കേന്ദ്രങ്ങള്‍ക്കുചുറ്റും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നത് കുറ്റകരമാക്കിയാണ് ഉത്തരവ്. മേയ് 31വരെയാണ് പ്രാബല്യം.
കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് ഇത്തരമൊരു സാഹചര്യം ഇതാദ്യമായാണ്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പരേതനായ വിലാസ് റാവു ദേശ്മുഖിന്‍െറ ജന്മനാടുകൂടിയായ ലാത്തൂര്‍ കടുത്ത കുടിവെള്ളക്ഷാമമുള്ള മേഖലയാണ്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജലവിതരണ ടാങ്കറുകള്‍ വഴിതിരിച്ചുകൊണ്ടുപോുകുന്നതും പലയിടത്തും മുനിസിപ്പാലിറ്റിയുടെ ടാങ്കറുകള്‍ എത്താത്തതും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.
40-45 ദിവസം വെള്ളം കിട്ടാതിരുന്നാല്‍ സ്ഥിതി സ്ഫോടനാത്മകമാവുന്നത് സാധാരണമാണെന്നും സര്‍ക്കാര്‍ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു സ്ഥിതി ഉണ്ടാകുമായിരുന്നില്ളെന്നും മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
