‘ഭാരത് മാതാ കി ജയ്’ യുക്തിക്ക് നിരക്കാത്തതെന്ന് മുഫ്തി അസീമുദ്ദീന്‍
text_fieldsഹൈദരാബാദ്: ഭാരത് മാതാ കി ജയ് മുദ്രാവാക്യം യുക്തിക്ക് നിരക്കാത്തതും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കെതിരുമാണെന്ന് ഇസ്ലാമിക പഠനകേന്ദ്രമായ ജാമിഅ നിസാമിയ്യ തലവന്‍. മനുഷ്യനു മാത്രമേ മനുഷ്യന് ജന്മം നല്‍കാനാവൂ.
പ്രദേശത്തിനോ മൃഗങ്ങള്‍ക്കോ മനുഷ്യന് ജന്മം നല്‍കാനാവില്ല. അതിനാല്‍, രാജ്യത്തെ മാതാവായി കാണണമെന്ന് പറയുന്നത് യുക്തിക്ക് സ്വീകാര്യമല്ളെന്ന് പഠനകേന്ദ്രം തലവനായ മുഫ്തി അസീമുദ്ദീന്‍ പറഞ്ഞു. മുസ്ലിംകള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു. എന്നാല്‍, യുക്തിക്ക് നിരക്കാത്തത് ചെയ്യരുതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരാളുടെ വിശ്വാസം മറ്റൊരാളില്‍ അടിച്ചേല്‍പിക്കുന്നതും ഇസ്ലാമികമായി തെറ്റാണ്. അതിനാല്‍, മുദ്രാവാക്യം വിളിക്കുന്നവരോട് എതിര്‍പ്പില്ളെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ലോകത്തൊരിടത്തും മുസ്ലിംകള്‍ രാജ്യത്തെ ആരാധിക്കുന്നില്ളെന്ന് ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. മുസ്ലിംകളുടെ പരമപ്രധാനമായ രണ്ട് ആരാധനാലയങ്ങളുള്ള സ്ഥലമാണ് സൗദി അറേബ്യ.
എന്നുകരുതി ആ രാജ്യത്തെ താന്‍ ആരാധിക്കുന്നില്ല. അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്. എന്നാല്‍, ഈ രാജ്യത്തോട് കൂറുള്ള പൗരനാണ് താന്‍ -ഉവൈസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.