ഉറുദു എഴുത്തുകാര്‍ക്ക് പുസ്തക പ്രസിദ്ധീകരണത്തിന് ഇനി മുന്‍കൂര്‍ അനുമതി വേണം
text_fieldsമുംബൈ: സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിക്കുന്ന ഉറുദു പുസ്തകങ്ങളില്‍ ദേശ വിരുദ്ധമോ സര്‍ക്കാറിനെതിരെയോ ഒന്നും ഉണ്ടാവില്ളെന്ന മുന്‍കൂര്‍ ഉറപ്പ് ലഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ ഏതെങ്കിലും തരത്തില്‍ സാമൂഹിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശവും പുസ്തകത്തില്‍ ഉണ്ടാവാന്‍ പാടില്ല.
മാനവ വിഭവ ശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാങ്ഗ്വേജ് ( എന്‍.സി.പി.യു.എല്‍ ) ആണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതു പ്രകാരം ഓരോ വര്‍ഷവും എഴുത്തുകാര്‍ ഇത്തരത്തില്‍ സത്യവാങ് മൂലം നല്‍കണം. രണ്ട് സാക്ഷികളുടെ ഒപ്പും ഫോറത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഏതാനും ഉറുദു എഴുത്തുകാര്‍ക്കും എഡിറ്റര്‍മാര്‍ക്കും ഇതിനായുള്ള ഫോറം കിട്ടിക്കഴിഞ്ഞു. കരാര്‍ ലംഘിച്ചാല്‍ സമിതിക്ക് എഴുത്തുകാര്‍ക്കെതിരെ നിയമ നടപടികളെടുക്കാനും നല്‍കികൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം പിന്‍വലിക്കാനും അധികാരമുണ്ട്.
" പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവരെ സമിതി സഹായിക്കുന്ന മുറക്ക് പുസ്തകം സര്‍ക്കാറിനെതിരെയോ രാജ്യത്തിനെതിരെയോ ആവരുത്. സമിതി സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സ്വാഭാവികമായും ഞങ്ങള്‍ക്ക് സര്‍ക്കാറിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്" എന്‍.സി.പി.യു.എല്‍ ഡയറക്ടര്‍ ഇര്‍തേസ കരീം പറഞ്ഞു. മാനവ വിഭവ ശേഷി വകുപ്പും എന്‍.സി.പി.യു.എല്‍ കൗണ്‍സില്‍ അംഗങ്ങളും കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം എടുത്തത്. ആഭ്യന്തര വകുപ്പിന് കാര്യങ്ങളെ കുറിച്ച് അറിയാം എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
