ഇന്ത്യ -പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന്
text_fieldsന്യൂഡല്‍ഹി: ചുരുങ്ങിയ ഇടവേളക്ക് ശേഷം ഇന്ത്യ -പാക് സെക്രട്ടറിതല ചര്‍ച്ചക്ക് ഇന്ന് തുടക്കമാകും. സാര്‍ക് ഉച്ചകോടിക്കിടെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും കൂടിക്കാഴ്ച നടത്തുക. വൈകുന്നേരം നേപ്പാളിലെ പൊക്രയിലാണ് ഉച്ചകോടി നടക്കുന്നത്.
ഇരു രാജ്യങ്ങളും ജനുവരി 14നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
സുഷമ സ്വരാജിന്‍റെ ഇസ്ലാമാബാദ് സന്ദര്‍ശന ശേഷമായിരുന്നു നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ബാങ്കോക്കില്‍ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
