Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഡല്‍ഹി ചീഫ് ജസ്റ്റിസിന്‍െറ പരിഗണനക്ക് വിട്ടു
text_fieldsbookmark_border
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹരജി ഡല്‍ഹി ചീഫ് ജസ്റ്റിസിന്‍െറ പരിഗണനക്ക് വിട്ടു. ഹരജി തള്ളുകയാണെങ്കില്‍ ഹരജിക്കാര്‍ ചെലവ് നല്‍കേണ്ടിവരുമെന്ന് ജസ്റ്റിസ് പ്രതിഭ റാണി പറഞ്ഞപ്പോള്‍ ഹരജിക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചു. കേസ് ഇത്തരത്തില്‍ തള്ളുന്നത് ശരിയല്ളെന്നും മറ്റൊരു കോടതിയുടെ പരിഗണനക്ക് വിടുകയാണ് വേണ്ടതെന്നും ഹരജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് മറ്റൊരു ബെഞ്ചിന് വിടാനായി കേസ് ചീഫ് ജസ്റ്റിസിന് കൈമാറുകയാണെന്ന് കോടതി പ്രതികരിച്ചു.
Next Story
