ലാന്‍ഡിങ്ങിനിടെ എയര്‍ഇന്ത്യ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു
text_fieldsമുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ഇന്ത്യ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു. നാഗ്പൂരില്‍ നിന്നും 160 ലേറെ യാത്രക്കാരുമായി മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ നിന്ന് താലനാരിഴക്ക് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ളെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്‍െറ ഗിയറിന് തകരാറ് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ അടിയന്തിരമായി എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു. സിവില്‍ ഏവിയേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി 10 മണിക്കാണ് അപകടമുണ്ടായത്. മുമ്പും സമാന ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്്. മാര്‍ച്ച് 3ന് ലാന്‍ഡിങ്ങിനിടെ ജെറ്റ് വിമാനത്തിനും ഇതേ പ്രശ്നമുണ്ടാവുകയും 12 മണിക്കൂര്‍ റണ്‍വെ അടച്ചിടുകയും ചെയ്തിരുന്നു.
