കേരളത്തിലെ സി.പി.എം അക്രമം: തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം
text_fieldsന്യൂഡല്‍ഹി: കേരളത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ സി.പി.എം അക്രമം നടത്തുന്നതായി കേന്ദ്ര നേതൃത്വം. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ് റൂഡിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെ നേത്യത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കാണുമെന്നും നേതാക്കൾ പറഞ്ഞു.
കഴക്കുട്ടം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് മല്‍സരിക്കുന്ന വി. മുരളീധരന്‍ അടക്കമുള്ളവര്‍ സി.പി.എം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയാണെന്നും രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. സി.പി.എം ആക്രമണത്തിനെതിരെ ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ ഹര്‍ത്താല്‍ സമാധാനപൂര്‍ണമായിരുന്നു. മുരളീധരനോട് തങ്ങള്‍ ഇരുവരും സംസാരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ വന്‍ വിജയം നേരിടുമെന്ന് കണ്ട് വിറളി പിടിച്ചാണ് സി.പി.എം കഴക്കൂട്ടത്ത് ആക്രമണം നടത്തിയത്. സി.പി.എം ഭരിക്കുന്ന കോര്‍പറേഷന്‍ നഗരവികസനത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മുരളീധരന്‍െറ നേതൃത്വത്തില്‍ നടത്തിയ സമരത്തെയാണ് 150ാളം വരുന്ന സി.പി.എമ്മുകാര്‍ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. രണ്ട് ദിവസമായി കേരളത്തില്‍ നിന്ന് കേരളത്തില്‍ വരുന്ന വാര്‍ത്തകള്‍ ഇത്തരം അക്രമങ്ങളുടേതാണെന്നും നീതിപുറവമായ തെരഞ്ഞെടുപ്പ് അവിടെ സാധ്യമല്ലാത്ത സാഹചര്യമാണ് സംജാതമാകുന്നതെന്നും കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നീതിപൂര്‍വമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കമീഷനെ കാണുന്നതെന്നും റുഡി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ആക്രമണത്തില്‍ ബിജു, സുജിത് എന്നീ രണ്ട് പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്ന് പറഞ്ഞ സ്മൃതി ഇറാനിയെയും രാജീവ് പ്രതാപ് റൂഡിയെയും ഒരാളാണ് കൊല്ലപ്പെട്ടതെന്നും ഒരാള്‍ പരിക്കേറ്റ നിലയിലാണെന്നും മാധ്യമപ്രവര്‍ത്തകര്‍ തിരുത്തി.
ബി.ജെ.പി അണികളെ മാത്രമല്ല ബി.ജെ.പി അനുഭാവികളായ സ്ത്രീകളെ പോലും ഇടതുപക്ഷം വെറുതെ വിടുന്നില്ല. ബി.ജെ.പി അനുഭാവിയായ ഒരു ദലിത് വിദ്യാര്‍ത്ഥിനി ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസികപീഡനങ്ങള്‍ കാരണം ആത്മഹത്യക്ക് ശ്രമിച്ചു. ഒരു വനിതാ ഓട്ടോഡ്രൈവര്‍ ഓട്ടോ ഓടിക്കുന്നത് ചില സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവും കേരളത്തില്‍ തന്നെയാണ് നടന്നതെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
