Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിലുണ്ടായ...

ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു

text_fields
bookmark_border
ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു
cancel

ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചു, 30 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടവര്‍ ഉസ്മാനിയ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളാണ്. കായിക മത്സരത്തില്‍ പങ്കെടുത്ത് ഹൈദരാബാദിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

വിജയവാഡയിലെ ദേശീയ പാതയില്‍ വെച്ച്  ബസ് ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. ബസിന്‍െറ അമിത വേഗതയെ കുറിച്ച്  വിദ്യാര്‍ഥികള്‍ ട്രാവല്‍ ഏജന്‍സിയോടു പരാതിപ്പെടുകയും ഡ്രൈവറെ മാറ്റാമെന്ന് ഏജന്‍സി പറഞ്ഞിരുന്നെന്നുമാണ് അപകടനില തരണം ചെയ്തവര്‍ പറയുന്നത്.

നേരത്തെ ബസിന്‍െറ ക്ളീനര്‍ ഇവരുടെ ലാപ്ടോപ്പും പഴ്സും മോഷ്ടിക്കാനും ശ്രമിച്ചിരുന്നു. സംഭവത്തില്‍  തെലുങ്കാന മുഖ്യമന്ത്രി ഒൗദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
Next Story