Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യ അടക്കം അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നിര്‍ദേശം

text_fields
bookmark_border
കനയ്യ അടക്കം അഞ്ച് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നിര്‍ദേശം
cancel

ന്യൂഡല്‍ഹി: ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കുറ്റം ചുമത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അഞ്ച് വിദ്യാർഥികളെ പുറത്താക്കാൻ നിർദേശം. വിദ്യാർഥി യൂണിയന്‍ പ്രസിഡന്‍റ്റ് കനയ്യകുമാർ, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുൾപ്പടെ അഞ്ചു പേരെ പുറത്താക്കാനാണ് സർവകലാശാല ഉന്നതാധികാര സമിതി നിർദേശിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് വ്യക്തമായി പഠിച്ച ശേഷം വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിൻെറ നേതൃത്വത്തിൽ അന്തിമ  തീരുമാനം എടുക്കും.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. സര്‍വകലാശാല പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ഇവര്‍ക്ക് എതിരെയുള്ള ആരോപണം.

പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധേയനായ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് കനയ്യ കുമാറിനേയും മറ്റു അഞ്ചു വിദ്യാര്‍ത്ഥികളേയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് മൂന്നിന് കനയ്യക്ക് ജാമ്യം കിട്ടിയെങ്കിലും ഖാലിദും ബട്ടാചാര്യയും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story