Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിഫന്‍സ് എക്സ്പ്പോ-2016 ഗോവയില്‍

text_fields
bookmark_border
ഡിഫന്‍സ് എക്സ്പ്പോ-2016 ഗോവയില്‍
cancel

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന ഒന്‍പതാമത് ഡിഫന്‍സ് എക്സ്പോ 2016ല്‍ 977ലധികം കമ്പനികളും 46 ഓളം രാജ്യങ്ങളും പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗത് ഗോവയിലെ നാക്വറി കിറ്റോളില്‍ ഈ മാസം 28 മുതല്‍ 31വരെയാണ് എക്സ്പോ. രാജ്യത്തെ നാവിക-ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ പ്രദര്‍ശനമാണ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ബിനാലെ. ഗോവ ഇതാദ്യമായിട്ടാണ് പ്രദര്‍ശനത്തിന് ആധിധേയത്വം വഹിക്കുന്നത്.

അമേരിക്ക,റഷ്യ,സ്വീഡന്‍, യു.എ.ഇ തുടങ്ങീ രാജ്യങ്ങള്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി. അതി വിപുലവും അദ്ഭുതവുമായ ആഗോള സീകാര്യതയാണ് ഓരോ തവണയും പ്രദര്‍ശനത്തിനു ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2014 ഫെബ്രുവരിയില്‍ ഡല്‍ഹിയിലായിരുന്നു എക്സ്പോ നടന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിവിധ ശില്‍പശാലകളും ഉണ്ടായിരിക്കും.

 

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story