മല്യ ഇന്ത്യയിലെത്തി കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണം -അറ്റോര്‍ണി ജനറല്‍
text_fieldsന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് നാടുവിട്ട വിജയ് മല്യ ഇന്ത്യയിലത്തെി കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടു. സിവില്‍ കേസുകളില്‍ കോടതി നോട്ടീസയച്ചാല്‍ വ്യക്തിയോ അഭിഭാഷകനോ കോടതിയില്‍ ഹാജരാവേണ്ടതുണ്ട്. എന്നാല്‍ മല്യയുടെ കാര്യത്തില്‍ ഇത് രണ്ടും സംഭവിച്ചിട്ടില്ല. മല്യ കോടതിയില്‍ ഹാജരാവണമെന്ന് നിബന്ധനയില്ല. മിക്കവാറും ഒരു അഭിഭാഷകന്‍ ഹാജരാവാന്‍ സാധ്യതയുണ്ട്. മല്യയുടെ അഭിഭാഷകന്‍െറ ഭാഗത്തു നിന്നുണ്ടാവുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സീകരിക്കുക. എന്തു തന്നെയായാലും മല്യ തന്‍െറ പാസ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇന്ത്യയില്‍ നിന്ന് കടന്നു കളഞ്ഞതല്ളെന്നും എന്നാല്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ തിരക്കില്ളെന്നും ഇന്നലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിങ്ഫിഷര്‍ ഉടമയും വ്യവസായിയുമായ മല്യ പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ആറ്റോര്‍ണി ജനറലിന്‍െറ പ്രസ്താവന.
ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിന്‍െറ ഭാഗമായാണോ ഇന്ത്യ വിട്ടതെന്ന ചോദ്യത്തിന് ഒരു സുഹൃത്തിനൊപ്പം സ്വകാര്യ ആവശ്യത്തിനാണ് താന്‍ ബ്രിട്ടനില്‍ വന്നതെന്നും ഇത് ഒരു ബിസിനസ് ട്രിപ്പല്ളെന്നും മല്യ വ്യക്തമാക്കി. ഒരു രാജ്യസഭാംഗം താന്‍ ഇന്ത്യയിലേക്ക് തിരിച്ചു വരില്ളെന്ന് പറഞ്ഞു. എന്‍െറ ഭാഗം പറയാന്‍ അവസരം കിട്ടുമോ എന്ന് എനിക്കറിയിയില്ല. ഇപ്പോള്‍ തന്നെ ഞാന്‍ ഒരു ക്രിമിനലായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ തിരിച്ചു വരാന്‍ പറ്റിയ സമയമല്ളെന്നും ഒരു ദിവസം ഇന്ത്യയിലേക്ക് വരാന്‍ പറ്റുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യയാണ് തനിക്കെല്ലാം തന്നത്. തന്നെ വിജയ് മല്യയാക്കിയതും ഇന്ത്യയാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
