ഐ.എസും ആര്.എസ്.എസും തുല്യമാണെന്ന് ഗുലാം നബി ആസാദ്; മാപ്പുപറയണമെന്ന് ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: തീവ്രവാദസംഘടനയായ ഐ.എസും ഹിന്ദുത്വ സംഘടന ആര്.എസ്.എസും തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അതേസമയം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്തുവന്ന ബി.ജെ.പി ആസാദ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ഐ.എസ് പോലുള്ള തീവ്രവാദസംഘടനകളെ എതിര്‍ക്കുന്നതുപോലെ ആര്.എസ്.എസിനെയും എതിര്‍ക്കണം. ഐ.എസ് ഇസ്ലാമില്‍നിന്നും എത്രതെറ്റായ കാര്യമാണോ ചെയ്യുന്നത് അതുപോലത്തെന്നെയാണ് ആര്.എസ്.എസുമെന്നും ആസാദ് പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷനേതാവുകൂടിയായ അദ്ദേഹം ജമാഅത്തുല്‍ ഉലാമായെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. താരതമ്യ പ്രസ്താവന വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന്‍െറ ബൗദ്ധിക പാപ്പരത്തമാണെന്നും ഐ.എസ് പോലുള്ള മൗലികവാദസംഘടനകളെ അഭിമുഖീകരിക്കാനുള്ള കോണ്‍ഗ്രസിന്‍െറ കഴിവില്ലായ്മയാണെന്നും ആര്.എസ്.എസ് വക്താവ് പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആര്.എസ്.എസ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
