‘ബേബി’, ‘ഹണി’: ഈ വാക്കുകള്‍ നിങ്ങളെ അകത്താക്കിയേക്കാം!
text_fieldsഡെറാഡൂണ്‍: സ്ത്രീകളെ ‘ബേബി’, ‘ഹണി’ തുടങ്ങിയ വാക്കുകളിലൂടെ അഭിസംബോധന ചെയ്യുന്നത് ഒരുപക്ഷേ, നിങ്ങളെ ജയിലിലാക്കിയേക്കാം. സ്ത്രീകളെ ശല്യംചെയ്യല്‍ എന്ന കുറ്റത്തിന്‍െറ പരിധിയില്‍ ഇത്തരം പ്രയോഗങ്ങളും മോശം ശരീരഭാഷകളുമെല്ലാം ഉള്‍പ്പെടുമെന്നാണ് ഉത്തരാഖണ്ഡ് വനിതാ കമീഷന്‍ അധ്യക്ഷ സരോജിനി കൈന്‍ത്യൂര പറയുന്നത്.
പലരും ഇക്കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ഇത്തരം വാക്കുകള്‍ സ്ത്രീകള്‍ക്ക് മോശമായി തോന്നിയാല്‍ അവരുടെ പരാതിക്കുമേല്‍ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പുണ്ടെന്ന് അവര്‍ പറയുന്നു. ലൈംഗിക ചുവയുള്ള പദപ്രയോഗത്തിന്‍െറ പരിധിയില്‍ ഇതൊക്കെ വരും. അതിനാല്‍, സ്കൂളുകളിലും മറ്റും ബോധവത്കരണ പരിപാടികള്‍ നടത്താനാണ് വനിതാ കമീഷന്‍െറ പരിപാടി.
2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഈ വകുപ്പില്‍ പെടുന്ന ആയിരത്തിലധികം പരാതികളാണത്രെ സംസ്ഥാന വനിതാ കമീഷന് ലഭിച്ചിട്ടുള്ളത്. പലരും നിരുപദ്രവകരം എന്നു കരുതിയ ചില വാക്കുകള്‍ ആളുകളെ വെട്ടിലാക്കുന്നു. സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചാലും ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
