വിദ്യാര്‍ഥിനികളെ ചുട്ടുകൊന്ന കേസ്: മൂന്ന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsചെന്നൈ: അഴിമതി കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടതിനത്തെുടര്‍ന്ന് ധര്‍മപുരിക്ക് സമീപം കോളജ് ബസിന് തീകൊളുത്തി മൂന്നു വിദ്യാര്‍ഥിനികളെ ചുട്ടുകൊന്ന കേസില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരായ മൂന്നുപേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. നെടുഞ്ചേഴിയന്‍, രവീന്ദ്രന്‍, മുനിയപ്പന്‍ എന്നിവര്‍ക്കാണ് ശിക്ഷാ ഇളവ്. സേലം കോടതി നല്‍കിയ വധശിക്ഷ ആദ്യം സുപ്രീംകോടതി ശരിവെച്ചിരുന്നെങ്കിലും പ്രതികളുടെ പുന$പരിശോധനാ ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് ഇളവ് അനുവദിക്കുകയായിരുന്നു.
ബസിന് തീവെച്ചത് മുന്‍കൂട്ടി തയാറാക്കിയതിന്‍െറ അടിസ്ഥാനത്തിലല്ളെന്നും ആള്‍ക്കൂട്ടത്തിന്‍െറ പെട്ടെന്നുള്ള പ്രതികരണം അക്രമാസക്തമായി മാറുകയായിരുന്നെന്നുമുള്ള വാദം അംഗീകരിച്ചാണ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധി തിരുത്തിയത്. ഗൂഢാലോചനയുടെ പുറത്തല്ളെന്നും ഇരകളെ മുന്‍കൂട്ടി പ്രതികള്‍ക്ക് അറിയില്ലായിരുന്നെന്നും പ്രതിഭാഗം അഭിഭാഷകനായ എല്‍. നാഗേശ്വര്‍ റാവു കോടതിയെ ബോധിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തത്തെുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപവും വാദത്തിന്‍െറ ഭാഗമായി പ്രതിഭാഗം ഉയര്‍ത്തി.
2000 ഫെബ്രുവരി രണ്ടിന് ധര്‍മപുരിയിലെ ഇയക്കിയാംപട്ടിയിലാണ് സംഭവം നടന്നത്. പ്ളസന്‍റ് സ്റ്റേ ഹോട്ടല്‍ കേസില്‍ ജയലളിതയെ ഒരു വര്‍ഷത്തെ കഠിനതടവിന് സുപ്രീംകോടതി ശിക്ഷിച്ചതിനെതിരായ അണ്ണാ ഡി.എം.കെ പ്രതിഷേധത്തിനിടെയാണ് കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥിനികളായ മൂന്നുപേര്‍ കോളജ് ബസ് കത്തി കൊല്ലപ്പെടുന്നത്. കോകില വാണി, ഗായത്രി, ഹേമലത എന്നിവരാണ് മരിച്ചത്.
രണ്ട് ബസുകളിലായി വിനോദയാത്ര പോകുകയായിരുന്നു സംഘം. കത്തിയ ബസില്‍ അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ 47 പേരുണ്ടായിരുന്നു. ഇയക്കിയാംപട്ടിയിലത്തെിയ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെ മര്‍ദിക്കുകയും പെട്രോള്‍ ബോംബ് എറിയുകയുമായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ പൊള്ളലോടെ രക്ഷപ്പെട്ടെങ്കിലും മൂന്നു വിദ്യാര്‍ഥിനികള്‍ ബസില്‍ കുടുങ്ങി വെന്തുമരിച്ചു.
സംസ്ഥാന ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിച്ച കേസില്‍ 2007 ഫെബ്രുവരിയില്‍ സേലം കോടതി വിധി പറഞ്ഞു. മൂന്നുപേര്‍ക്ക് വധശിക്ഷയും 25 പേര്‍ക്ക് ഏഴുവര്‍ഷം തടവും വിധിച്ചു. രണ്ടുപേരെ കുറ്റമുക്തരാക്കി. മൂന്നു പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈകോടതിയും 2010ല്‍ സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
