Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് പാർട്ടി മരണത്തെ പോലെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു -മോദി

text_fields
bookmark_border
കോൺഗ്രസ് പാർട്ടി മരണത്തെ പോലെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു -മോദി
cancel

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ ലക്ഷ്യം വെച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കോൺഗ്രസിന് ഒരിക്കലും മോശം സമയമുണ്ടായിട്ടില്ലെന്നും മോദി പറഞ്ഞു.

പലപ്പോഴും കോൺഗ്രസ് പാർട്ടി അനുഗ്രിക്കപ്പെട്ടതായാണ് തനിക്ക് തോന്നിയിട്ടുള്ളത്. കോൺഗ്രസിനെ വിമർശിക്കുമ്പോഴെല്ലാം മാധ്യമങ്ങൾ പറയുന്നത് പ്രതിപക്ഷം പ്രതിരോധത്തിലായെന്ന് മാത്രമാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് നൽകിയ മറുപടിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.  

മരണം അനുഗ്രഹമാണ്. അതിനെ ആരും വിമർശിക്കില്ല. ആരെങ്കിലും മരിച്ചാൽ കാൻസർ മൂലമോ പ്രായം ചെന്നോ മരിച്ചുവെന്നാണ് പറയുക. ആരും മരണത്തെ കുറ്റം പറയില്ല എന്നും മോദി പറഞ്ഞു.

രാഷ്ട്രം ബില്ലുകൾ പാസാക്കുവാൻ കാത്തിരിക്കുകയാണ്. ആശയങ്ങളുടെ സഭ കൂടിയാണിത്. അത് രാജ്യത്തിന് വഴികാട്ടിയാണ്.  ബില്ലുകൾ പെട്ടെന്ന് തന്നെ പാസാക്കി രാജ്യ പുരോഗതിക്ക് ആക്കം കൂട്ടണമെന്നും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story