Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുപം ഖേർ യഥാർഥ ജീവിതത്തിലും വില്ലനെന്ന് യോഗി ആദിത്യനാഥ്
text_fieldsbookmark_border
ഒറഖ്പൂർ: ബോളിവുഡ് നടൻ അനുപം ഖേർ യഥാർഥ ജീവിതത്തിലും വില്ലനെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. സ്വാധ്വി പ്രാചിയും യോഗി ആദിത്യനാഥനും അസംബന്ധങ്ങളാണ് പറയുന്നതെന്നും ഇവരെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കണമെന്ന അനുപംഖേർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായാണ് ആദിത്യനാഥ് അനുപം ഖേറിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ചത്.
വില്ലൻമാർ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. സിനിമയിൽ മാത്രമല്ല, അനുപം ഖേർ യഥാർഥ ജീവിതത്തിലും വില്ലനാണെന്ന് ആദിത്യനാഥ് പറഞ്ഞു.
കൊൽകത്തയിൽ വളരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചർച്ചക്കിടെയാണ് അസംബന്ധങ്ങൾ വിളിച്ചുപറയുന്ന സ്വാധ്വി പ്രാചിയെയും ആദിത്യനാഥിനെയും ബി.ജെ.പിയിൽ നിന്ന് പുറത്താക്കണമെന്ന് അനുപം ഖേർ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
