ആകാശം കീഴടക്കി അംഗനമാര്‍
text_fieldsന്യൂഡല്‍ഹി: എയര്‍ ഇന്ത്യ 173 വിമാനം മാര്‍ച്ച് ആറിന് പുലര്‍ച്ചെ 2.35ന് ന്യൂഡല്‍ഹിയില്‍നിന്ന് പറന്നുയര്‍ന്നത് ചരിത്രത്തിലേക്കാണ്. മുഴുവന്‍ ജീവനക്കാരും വനിതകളായ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്രയിലേക്കാണ് എയര്‍ ഇന്ത്യ വിമാനം ചിറകുവിടര്‍ത്തിയത്. 17 മണിക്കൂറുകള്‍ സഞ്ചരിച്ചാണ് വിമാനം സാന്‍ഫ്രാന്‍സിസ്കോയിലത്തെിയത്. കാബിന്‍ ക്രൂ, കോക്പിറ്റ് ക്രൂ, ചെക്-ഇന്‍ സ്റ്റാഫ്, ഡോക്ടര്‍, കസ്റ്റമര്‍ കെയര്‍ ജീവനക്കാരെല്ലാം വനിതകളാണ്.
പൈലറ്റുമാരായ ക്ഷാംമ്ത ബാജ്പേയി, കാപ്റ്റന്‍ ഷുഭാംഗി സിങ്, സഹപൈലറ്റുമാരായ രമ്യ കീര്‍ത്തി ഗുപ്ത, അമൃത് നാംധാരി എന്നിവര്‍ക്ക് പുറമേ ഓപറേറ്റര്‍, ടെക്നീഷ്യന്‍, എന്‍ജിനീയര്‍, ഫൈ്ളറ്റ് ഡിസ്പാച്ചര്‍, ട്രിമ്മര്‍ തുടങ്ങിയവരും വനിതകളാണ്. മണിക്കൂറില്‍ 1200 കി.മി വേഗതയില്‍ 14,600 കി.മി ദൂരമാണ് വിമാനം താണ്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
