അന്വേഷണ ഉദ്യോഗസ്ഥന്‍െറ നിയമനം: ഡി.ജി.പിക്ക് വിവേചനാധികാരം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള വിവേചനാധികാരം സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പിക്കുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത മേഖലക്ക് പുറത്തുള്ള ഉന്നത ഉദ്യോഗസ്ഥനെയും അന്വേഷണച്ചുമതല ഏല്‍പിക്കാമെന്നും സുപ്രീംകോടതി വിധിച്ചു. കേരള ഹൈകോടതിയുടെ വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സംസ്ഥാനസര്‍ക്കാറിന്‍െറ നിലപാട് ശരിവെച്ചത്. വിവാഹത്തര്‍ക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനില്‍ 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
നിഷ്പക്ഷനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ രണ്ടു കേസുകളിലെയും പ്രതിയായ പി.ബി. സൗരഭന്‍ അന്നത്തെ ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. അതത്തേുടര്‍ന്ന് തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണറായിരുന്ന എം.ജി. ഹരിദാസിനെ അന്വേഷണം ഏല്‍പിച്ച് ഡി.ജി.പി ഉത്തരവിറക്കി. വിചാരണക്കോടതി ഈ നടപടി ശരിവെച്ചുവെങ്കിലും കേരള ഹൈകോടതി ഉത്തരവ് റദ്ദാക്കി. കുറ്റകൃത്യം നടന്ന മേഖലക്ക് പുറത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതല ഏല്‍പിക്കാന്‍ ക്രിമിനല്‍നടപടി ചട്ടം 36ാം വകുപ്പ് അനുവദിക്കുന്നില്ളെന്നായിരുന്നു കേരള ഹൈകോടതി ഉത്തരവ്.
എന്നാല്‍, ഏത് നിലക്കാണ് ഹൈകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് തങ്ങള്‍ക്ക് മനസ്സിലാകുന്നില്ളെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി, സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു കേസ് അന്വേഷിക്കാന്‍ ഉചിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് തോന്നിയാല്‍ അദ്ദേഹം ബന്ധപ്പെട്ട പരിധിക്ക് പുറത്താണെങ്കില്‍പോലും ക്രിമിനല്‍നപടി ചട്ടം 36ാം വകുപ്പ് അതില്‍നിന്ന് അദ്ദേഹത്തെ തടയുന്നില്ളെന്ന് വ്യക്തമാക്കി.
എന്നാല്‍, ഒസ്റ്റേഷന്‍െറ ചുമതലയുള്ള ഓഫിസറുടെ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് ആ സ്റ്റേഷന്‍ പരിധിയിലെ കേസ് അന്വേഷിപ്പിക്കുന്നതിന് ഡി.ജി.പിയെ ഈ വകുപ്പ് തടയുന്നില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേരള പൊലീസ് നിയമത്തിലെ 18ാം വകുപ്പ് വിശദീകരിക്കുന്നേടത്ത് മറ്റേതെങ്കിലും വകുപ്പിന് വിധേയമാണിത് എന്ന് വ്യക്തമാക്കിയിട്ടില്ളെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
