Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സ്ത്രീശാക്തീകരണത്തിലല്ല, സ്ത്രീകേന്ദ്രീകൃത വികസനത്തിലാകണം ഊന്നല്‍ –പ്രധാനമന്ത്രി

text_fields
bookmark_border
സ്ത്രീശാക്തീകരണത്തിലല്ല, സ്ത്രീകേന്ദ്രീകൃത വികസനത്തിലാകണം ഊന്നല്‍ –പ്രധാനമന്ത്രി
cancel

ന്യൂഡല്‍ഹി: സ്ത്രീശാക്തീകരണത്തിനപ്പുറത്തേക്ക് ചിന്തിക്കണമെന്നും സ്ത്രീകള്‍ നയിക്കുന്ന വികസനത്തിനായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്ത്രീസാമാജികരുടെ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സാങ്കേതികമായി കൂടുതല്‍ കരുത്തുറ്റവരാകണമെന്നും ജനപ്രതിനിധികള്‍ എന്നനിലയില്‍ കൂടുതല്‍ കാര്യക്ഷമതയുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി എന്നനിലയില്‍ സ്വതന്ത്ര പ്രതിച്ഛായ ഉണ്ടാക്കണം. അതോടെ ആശയങ്ങള്‍ അംഗീകരിക്കപ്പെടും. നേതൃത്വം അംഗീകരിച്ചുകിട്ടാന്‍ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് വാചാലനായ മോദി വനിതാസംവരണ ബില്ലിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കാന്‍ തയാറായില്ല. കഴിഞ്ഞദിവസം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജനപ്രതിനിധിസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പാര്‍ലമെന്‍റിലെ വനിതാപ്രാതിനിധ്യം ഇതുവരെ മൊത്തം അംഗങ്ങളുടെ 12 ശതമാനത്തിലേറെയാകാന്‍ കഴിഞ്ഞിട്ടില്ളെന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതുവരെ പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം സ്വമേധയാ വര്‍ധിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi
Next Story