താണെ കൂട്ടക്കൊലപാതകം: പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു
text_fieldsമുംബൈ: താണെയിൽ മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും അടക്കം 14 പേരെ കൊലപ്പെടുത്തിയ ഹസ്നെയ്ൻ വരേക്കർ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മൊഴി. കൂട്ടക്കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന മറ്റൊരു സഹോദരി സുബിയയാണ് പൊലീസിന് മൊഴി നൽകിയത്. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ സഹോദരി ബാദുലിനെ ഹസ്നെയിൻ ലൈംഗികകമായി പീഡിപ്പിച്ചിരുന്നതായി തന്നോട് വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റു സഹോദരിമാർക്കിടയിലും കുടുംബ വൃത്തങ്ങളിലും ചർച്ചയായതാകാം കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചിരിക്കുകയെന്നും സുബിയ പൊലീസിന് മൊഴി നൽകിയതായി ജോയിന്‍റ് കമീഷണർ അശുതോഷ് ദുബ്രെ വ്യക്തമാക്കി.
ഹസ്നെയ്നോട് മാതാവ് ജീവന് വേണ്ടി യാചിച്ചിരുന്നുവെന്നും സുബിയ പറഞ്ഞു. താൻ അവന് ജന്മം നൽകിയ ആളാണെന്നും അതുകൊണ്ട് തന്നെ കൊല്ലാതെ വെറുതെ വിടണമെന്നും മാതാവ് യാചിച്ചെങ്കിലും ഹസ്നെയ്ൻ ചെവിക്കൊണ്ടില്ല. മുറി അകത്ത് നിന്നും പൂട്ടിയ സുബിയയോട് പുറത്തിറങ്ങിയില്ലെങ്കിൽ തന്‍റെ ചെറിയ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പറഞ്ഞത് പോലെത്തന്നെ അയാൾ കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തി.
രണ്ടു വർഷമായി ജോലിയില്ലാതിരുന്ന ഹസ്നെയ്ൻ ബന്ധുക്കളിൽ നിന്ന് 67 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒാഹരി കച്ചവടത്തിലും ഇയാൾക്ക് നഷ്ടം പറ്റിയിരുന്നു. വീടിന് തൊട്ടടുത്ത് ആരുമറിയാതെ ഇയാൾ മുറി വാടകക്കെടുത്തിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹസ്നെയ്ൻ സ്പ്ലിറ്റ് പേഴ്സണാലിറ്റി വൈകല്യത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലപാതകം അരങ്ങേറിയത്. മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും മൂന്ന് സഹോദരിമാരെയും അവരുടെ മക്കളെയുമടക്കം 14 പേരെ കഴുത്തറുത്ത് കൊന്ന് ഹസ്നെയ്ൻ വരേക്കർ തൂങ്ങിമരിക്കുകയായിരുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയശേഷം എല്ലാവരെയും കത്തികൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സഹോദരി സുബിയ മാത്രമാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. കഴുത്തിന് ഗുരുതരമായി മുറിവേറ്റ സുബിയ അലമുറയിട്ട് അയല്‍വീട്ടുകാരെ ഉണര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
