തീയതി പ്രഖ്യാപനത്തിന് പിന്നാലെ പെരുമാറ്റചട്ട ലംഘന പരാതി
text_fieldsചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്നാട് തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ലഭിച്ചത് മൂന്ന് പരാതികള്‍. തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ജയലളിതയുടെ ചിത്രമുള്ള ടോക്കണ്‍ വിതരണം ചെയ്തതാണ് ഒരു പരാതി.
സൗജന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെയാണ് മറ്റ് രണ്ട് പരാതികളും. അതേസമയം, അനധികൃതമായി പണം കടത്തുന്നതുള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ 1400 ചെക് പോസ്റ്റുകള്‍ തുറക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 702 എണ്ണം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ പരിപാടികള്‍ കമീഷനെ അറിയിച്ച ശേഷമേ നടത്താവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
